കടന്നൽ കുത്തേറ്റ് ഒരാള്‍ മരിച്ചു

പാലാ മാനത്തൂരില്‍ കടന്നല്‍ കുത്തേറ്റു ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പിഴക് പാലത്തുങ്കല്‍ ജോസഫ് (65) ആണ് മരിച്ചത്. പിഴക് ഇട്ട്യാതികുന്നേല്‍ സജീവന്‍, ഭാര്യ കൊച്ചുറാണി, ഓമനക്കുട്ടന്‍ കൊടൂര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനത്തൂര്‍ മാറ്റത്തിപ്പാറ റോഡില്‍ രാവിലെ പതിനൊന്നേകാലോടെ സജീവന്‍ കൃഷി ചെയ്തിരുന്ന മരച്ചീനി പറിച്ചു കൊണ്ടിരുന്നപ്പോളാണ് ജോസഫ്, സജീവന്‍ കൊച്ചുറാണി എന്നിവര്‍ക്ക് കുത്തേറ്റത്. ഓമനക്കുട്ടന്‍ അതുവഴി നടന്നു പോകവേ ആണ് കുത്തേറ്റത്. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്കുശേഷം പറഞ്ഞയച്ചു. മരിച്ച ജോസഫ് അവിവിവാഹിതനാണ്.

0 Reviews

Write a Review

Chief Editor

Read Previous

നൗഷാദിന്റെ കുടുംബത്തിന് 82 ലക്ഷം രൂപ ഒക്ടോബര്‍ 11ന് മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറും

Read Next

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *