പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി.

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. 12 പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.

പാലായില്‍ കനത്ത പോളിംഗ്

രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും പുതിയ എം മൂന്ന് വിഭാഗത്തില്‍പ്പെട്ട വോട്ടിംഗ് മെഷീനുകളാണ് എല്ലാ ബൂത്തിലും ഉപയോഗിക്കുന്നത്. 27 നാണ് വോട്ടെണ്ണല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് ടോമും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി. കാപ്പനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എന്‍.ഹരിയുമാണ്. 10 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്.

0 Reviews

Write a Review

Chief Editor

Read Previous

കടന്നൽ കുത്തേറ്റ് ഒരാള്‍ മരിച്ചു

Read Next

Talent crisis gives Aaron Finch his Test-match chance

Leave a Reply

Your email address will not be published. Required fields are marked *