Most Popular

Most Viewed

ശ്രീനാരായണ ഗുരുവിന്റെ 92-ാം മഹാസമാധിദിനം ഇന്ന്.

ശ്രീനാരായണഗുരുവിന്റെ 92-ാം മഹാസമാധിദിനം ഇന്ന്. ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ ഗുരുവിന്റെ സമാധിസ്ഥലമായ ശിവഗിരിയില്‍ പുലര്‍ച്ചെ ശാരദാമഠത്തിലും മഹാസമാധിയിലും ആചരിക്കും ഇവിടത്തെ വിശേഷാല്‍ പൂജകള്‍ക്കുശേഷം ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, ഹോമം എന്നിവയുണ്ടാകും. 9.30-ന് മഹാസമാധി സമ്മേളനം കേന്ദ്രമന്ത്രി ആര്‍.കെ.സിങ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനാകും. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥിയാകും. ഈ വര്‍ഷത്തെ മഹാസമാധി ദിനം വിശ്വശാന്തി ദിനമായിട്ടായിരിക്കും ആചരിക്കുക.

യുവനടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി

യുവനടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനാണ് വധു. വിവാഹ ചിത്രങ്ങള്‍ ഭഗത് ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ഭഗതിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഭഗതിനൊരു മകനുണ്ട്. ഷെലിന്റെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ ഷെലിനും ഒരു മകനുണ്ട്. മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഭഗത് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.

ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഒക്ടോബർ ഒന്നിന് പരിഗണിക്കും

Black farmers in the US’s South— faced with continued failure their efforts to run successful farms their launched a lawsuit claiming that “white racism” is to blame for their inability to the produce crop yields and on… Black farmers in the US’s South— faced with continued failure their efforts to run successful farms their launched a lawsuit claiming that...

കാളികാവിൽ അഞ്ചംഗ സംഘം ഒഴുക്കിൽപ്പെട്ടു;2 മരണം

മലപ്പുറം കാളികാവിൽ ചിങ്ങകല്ല് വെള്ളച്ചാട്ടത്തിനടുത്ത് അഞ്ചംഗ സംഘം ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി.ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഒരു കുടുംബത്തിലെ അഞ്ചു പേരാണ് ഒഴുക്കിൽപെട്ടത്. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് അപകടം ഉണ്ടാക്കിയത് .