എറണാകുളത്തു ആരും കൊല പെൺകുട്ടിയെ കാമുകൻ പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നു

കാക്കനാട് അർധരാത്രി വീട്ടില്‍ക്കയറി പ്ലസ്‌ വൺ വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച്‌ തീവച്ച്‌ കൊലപ്പെടുത്തി. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയും (പാറു -17), പറവൂര്‍ സ്വദേശിയായ മിഥുനുമാണ് മരിച്ചത്.

ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. പ്രേമാഭ്യർഥന നിരസിച്ചതാണു കൊലയ്ക്കു പിന്നിലെന്നാണ് സൂചന. ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ മിഥുൻ വാതിലില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തിയ ശേഷം ഷാലനോട്‌ മകളെ കാണണമെന്ന് ആവശ്യപ്പെട്ടു.

ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. ഒപ്പം മിഥുന്റെ ദേഹത്തേക്കും തീ പടർന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍വച്ചാണ് ഇരുവരും മരിച്ചത്.

0 Reviews

Write a Review

Rama krishnan v

Read Previous

ശ്രീനാരായണ ഗുരുവിന്റെ 92-ാം മഹാസമാധിദിനം ഇന്ന്.

Leave a Reply

Your email address will not be published. Required fields are marked *